LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nee En Mizhigalil

Apple Music logo
Deezer logo
Spotify logo
Lyrics
മ്മ് ഓ ആ മ്മ്

ഇനി പറയാം മധുരിതമാം മൊഴികളിലാ
പ്രിയ രഹസ്യം ചിരിയുടെ തരിവള കിലുകിലെ ഇളകി
നീ വന്നു എൻ ഉൾത്തുടിപ്പിൽ എന്നേ എന്നേ
നിൻ മിഴിയിൽ നോക്കി ഞാൻ സ്വയം അറിയും എന്നും എന്നേ

നീ എൻ മിഴികളിൽ വിരിയുമിള നീലമലരോ
നീ എൻ തണുവിനെ തഴുകുമതിലോല മഴയോ
നീ വന്നു വീഴുന്നു പനിമതിപോലെൻ കൈക്കുമ്പിളിൽ
നീ വന്നു വീഴുന്നു പനിമതിപോലെൻ കൈക്കുമ്പിളിൽ
അലിയുകയായ് അലിയുകയായ് അകലം ആഹ് ആഹാഹാ
നീ എൻ മിഴികളിൽ വിരിയുമിള നീലമലരോ
നീ എൻ തണുവിനെ തഴുകുമതിലോല മഴയോ

ശോണാഭ നിറയും പൂവിനിതളിൽ
ലയമോഹം നുരയുമുള്ളമോടെ പതിയെ
പ്രിയ ശലഭം ചായവേ
ഉയിരുകൾതൻ മർമ്മരം ഒരു ശ്രുതിയായ്

തൂ വെള്ളി വെയിൽ ചായുന്ന വഴിയിൽ
ഒരു പാഴ്മഞ്ഞു ശിരശിൽപമായ് പതിയെ

ഒരു കനലായ് നിന്നെയെൻ ചൊടിയിതളിൽ
വാങ്ങി ഞാൻ ഉരുകുകയായ്

നീ വന്നു എൻ ഉൾത്തുടിപ്പിൽ എന്നേ എന്നേ
നിൻ മിഴിയിൽ നോക്കി ഞാൻ സ്വയം അറിയും എന്നും എന്നേ

ഉല്ലാസ മേഘമായി ഞാൻ വരാമിതിലെ
സഞ്ചാരപ്പാട്ട് മൂളി നീ തരൂ കുയിലേ
തൂ വെണ്ണിലാ പെയ്യുന്നപോൽ
ഈറൻ വെയിൽ വീഴുന്നിതാ
നീളുന്നൊരീ മൺപാതയിൽ വരൂ

തുഷാരം പാൽമലയിലൂടെ
ഒരു താരക വനി വരെ
പറക്കും പൊൻതളികയേറി
രസമുള്ളൊരു മധുവിധു
തുഷാരം പാൽമലയിലൂടെ
ഒരു താരക വനിവരെ
പറക്കും പൊൻതളികയേറി
രസമുള്ളൊരു മധുവിധു

WRITERS

NAVNEETH SUNDAR, SANTHOSH VARMA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist