LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Nale Aaru

Apple Music logo
Deezer logo
Spotify logo
Lyrics
ഇന്ന് വാളയാർ നാളെയാര് പറ നാളെയാര്
ഇന്ന് വാളയാർ നാളെയാര് പറ നാളെയാര്
അമ്മയോ പെങ്ങളോ കുഞ്ഞു കുരുന്നു മകളോ
അമ്മയോ പെങ്ങളോ കുഞ്ഞു കുരുന്നു മകളോ
വീട്ടിൽ അമ്മ പെങ്ങന്മാരെ തിരിച്ചറിയാൻ നോക്ക്
പെണ്ണിനെ കണ്ടാൽ ഉള്ള വെള്ളം പോക്ക് കോപ്പ്
നിന്റെ കടി മാറാൻ കോടാലി തൈലം പുരട്ട്
പൊക്കണം ഈ നാട്ടീന്ന് എല്ലാം മൈരും പുറത്ത്
കഴിഞ്ഞോ hashtag justice for കൂത്ത്
തിളപ്പ് കഴിഞ്ഞാൽ ആരാന്റമ്മയ്ക്ക് ഭ്രാന്ത്
Cyber പോരാളികൾ ജനമധ്യത്തിലേക്കിറങ്ങ്
ചോദ്യശരമെയ്യ് ശബ്ദമുയർത്തി നേട് നേര്
പാവപ്പെട്ടവന്റെ കൊച്ച് ചത്താൽ നാട് മൊത്തം നാടകം
നീതി കിട്ടാൻ നീറി നീറി വിങ്ങി പൊട്ടി കേഴണം
ചത്ത കൊച്ച് പ്രമുഖന്റേത് പ്രതിയെ അടിച്ചു തൂക്കിടും
ഇന്നാട്ടിൽ ആളെ നോക്കിയാണ് നീതി നിയമപാലനം
കീറി മുറിച്ച് പണ്ടേ വേർതിരിച്ചു വെച്ചിട്ടുണ്ട് ജാതി
പുണ്യം ചെയ്താലും ജാതി labelൽ മഹാപാപി
വിശന്നാൽ തല്ലിക്കൊല്ലും
കടി മൂത്താൽ നശിപ്പിക്കും തൂക്കിക്കൊല്ലും
Partyക്കാർ നോക്കിക്കൊള്ളും
നിയമം കുനിഞ്ഞ് ഊമ്പിക്കോളും
മറ്റേടത്തെ തരംതാഴ്ന്ന മൂന്നാംകിട ഇടപാട്
വെളിപാടു വരില്ലൊരിക്കലും നിന്റെ തലയോട്
മതിലോട് ചേർത്ത് വെക്ക് തല്ലി തരിപ്പണമാക്ക്
തവിടുപൊടിയാകട്ടെ ഏയ്
പിഞ്ചു കുഞ്ഞിനെ പിച്ചി ചീന്തി ആനന്ദം പൂണ്ട്
ചൂടോടെ വാർത്ത ചർച്ച നാട് കണ്ട് ആരവം കൊണ്ട്
Channel rating കൂട്ടാൻ തട്ടിക്കളിക്കാനാ വിഷയം
രണ്ട് പെൺകുട്ടികൾ എട്ടും പതിമൂന്നും വയസ്സും
തൂങ്ങി മരിച്ചെന്ന് വരുത്തി തീർത്ത report
ചോറ് തിന്നുവരേ മൂഢനാക്കും നാടിത്
ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയാൻ നാണക്കേട്
ദൈവം കനിയാത്ത ദയയില്ലാത്ത ഇടപാട്
ഭരിക്കുന്ന ഏമാന്റെ കണ്ണിൽ തിമിരത്തിൻ കരട്
കണ്ണിൽ ചോരയില്ല മറ്റേടത്തെ നിലപാട്
സാക്ഷര കേരളം വിവരം കേവലം
ലവലേശം ബോധമില്ലാ രാഷ്ട്രീയ സേവനം
ചത്തു പൊങ്ങും പെങ്ങന്മാരും സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങളും
കാമക്കണ്ണിൽ നോക്കിക്കാണും കവലയിലെ മാമന്മാരും
മുണ്ടിനുള്ളിൽ കെട്ടിപ്പൂട്ടി ഒതുക്കിയ കാമവെറി
ഒടുക്കമത് ഒഴുക്കിയ ചോര ചിന്തും പിഞ്ചു മേനി

മാറ്റം വരില്ലിന്നാടിൻ ഗതിയത്
വരില്ലൊരിക്കലും അനുകൂല വിധി അത്
സ്ത്രീയുടെ തൊലി ദൃഷ്ടിയിൽ പതിഞ്ഞാൽ സ്വയംഭോഗിക്കും രോഗികൾ ഓടിക്കളിക്കുമീ ദ്രോഹികൾ
മാനസിക വൈകല്യത്തിന്നടിമകൾ പ്രതിമകൾ
മരവിച്ച അകത്താരിന്നുടമകൾ
കയ്യും മെയ്യും മറക്കും even in front of സ്വന്തം മകൾ
പൈശാചിക പ്രവർത്തികളിൽ അഴിഞ്ഞാടും
കഴുകൻ കണ്ണ് തുറക്കും
മുഴുവൻ കൊത്തിക്കീറും
അന്ധമായ സുഖം തേടും
ഒരു type സുക്കേട്
നാട്ടുകാര് മുഖംപൊത്തി
നിയമം കൂപ്പുകുത്തി
കുറ്റക്കാർ അടി തെറ്റി മൂക്കുകുത്തി വീഴുകയില്ല
കാരണം ഇത് കേരളം
ദിവസേന കുറ്റകൃത്യങ്ങൾക്ക് പേര് കേട്ട ഇടം
ഇവറ്റകളെ തീറ്റിപ്പോറ്റി വളർത്തും ചെറ്റകൾ
മേൽപ്പത്ത് നിലയുറപ്പിച്ച് വേരിറങ്ങി ഇരിപ്പുണ്ട്
ഇന്ന് വാളയാർ നാളെയാര് പറ നാളെയാര്
ഇന്ന് വാളയാർ നാളെയാര് പറ നാളെയാര്
അമ്മയോ പെങ്ങളോ കുഞ്ഞു കുരുന്നു മകളോ
അമ്മയോ പെങ്ങളോ കുഞ്ഞു കുരുന്നു മകളോ
ഇന്ന് വാളയാർ നാളെയാര് പറ നാളെയാര്
ഇന്ന് വാളയാർ നാളെയാര് പറ നാളെയാര്
അമ്മയോ പെങ്ങളോ കുഞ്ഞു കുരുന്നു മകളോ
അമ്മയോ പെങ്ങളോ കുഞ്ഞു കുരുന്നു മകളോ
Rakz on the mic yeah
Arcado on the beat

WRITERS

Radhakrishnan S

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Anger

Sentiment
Thumbsup IconThumbsup IconThumbsup Icon
Theme

None