LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Aathmavishwasam

Apple Music logo
Deezer logo
Spotify logo
Lyrics
ആത്മവിശ്വാസം ആദ്യകരച്ചിലിനാദ്യ വരിയിലെ അടഞ്ഞ പാതയ്‌ക്കേകി പരിഹാരം
ഇന്നെൻ ദീർഘദൃഷ്ടിയിൽ തെളിയുന്നതഖിലവും പടുവിശാലം
ഓരോ ചെറുചുവടുകളിലും അണഞ്ഞു പോകുന്നത് എൻ ഭയാശം
തുടരും വരി കൊണ്ടിനി ഞാൻ മായ്ക്കുന്നത് എൻ സംശയ വ്യക്തിത്വം
സഭാകമ്പത്തിന് നമസ്കാരം
നിനക്കില്ലിനിയിവിടൊരു സ്ഥിരവേഷം
ഇനി കാൽവിറ കാണില്ലൊരു ലേശം
കാരണമെൻ നിരന്തര അഭ്യാസം
പൊര നിറഞ്ഞൊഴുകണ കൗമാരം
കൊതിച്ചത് ഞാനൊരു മിഴിഭോഗം
അത് തിരയണ നേരമതന്നേരം
മിഴിയുടക്കിയ സഖിയോ സംഗീതം
അനർഗളനിർഗളമൊഴുകണ് ഇളം ഈണം
കുളിരേകണ വാക്കതിൽ കൊടും പ്രാസം
വരി വശ്യതയുടെ പടു താമോഗാർത്തം
ചെവിയോർത്തവരാടണ് മറന്നാട്ടം
Eminem മമ പ്രേരക കഥാപാത്രം
മുറിഭിത്തിയിലുണ്ടൊരു ചുവർചിത്രം
അത് കാണണ മാത്രയിൽ വരും നിത്യം
ഒരു കമ്പനമേൽക്കണ പകൽസ്വപ്നം

ഞാനൊരു അന്തർമുഖൻ
എന്നിലെ പാട്ടുകാരനൊരു ബഹിർമുഖൻ
ഞാനൊരു സാധാ നരൻ ഇനിയെനിക്കാകണമൊരു ഇതിഹാസവീരൻ
ഞാനൊരു പോരാ മകൻ എന്നുടെ നാവാലുണരുന്നത് പല ജീവൻ
ഞാനൊരു തീരാക്കനൽ ഇനിയെനിക്കാകണമൊരു തീ തീരാക്കടൽ

റാപ്പതെനിക്കൊരു കൊന്ത
ജപമെറിയണത്തിൽ മുഴുശ്രദ്ധ
ഇടയ്ക്കിടക്കിടെ ചൊല്ലണതെന്താണെന്നത് നിഴല് തിരക്കണ കണ്ടാ
എൻ തലയില് സമയബോംബ്
അത് നിറനിറച്ചത് കടമ കൊണ്ട്
ഇനി ചില പടവുകൾ കൂടി താണ്ട്
നിൻ തിരു ആത്മവിശ്വാസം കൊണ്ട്
പൂതി ഗാന്ധിയോടുണ്ട്
അത് ദാരിദ്ര്യം കൊണ്ട്
തിരുവേദമൊക്കെ പണ്ട്
അത് മൂഢത്വം കൊണ്ട്
സ്വർഗ്ഗനരഗങ്ങൾ ഉണ്ട്
അത് സങ്കൽപ്പം കൊണ്ട്
ഞാൻ സ്വപ്നനഗരങ്ങൾ പൂണ്ട്
ഒരു യാഥാർഥ്യം കണ്ട്.
എൻ കയ്യിലിതാ ഒരു മൈക്ക്‌
കണ്മുമ്പിലിതാ പല മൈൻഡ്
ഞാൻ പാടണ പാട്ടതിൽ അവരുടെ ചുവടുകളേകണതാണെൻ കിക്ക്
അവർ പാടണതെന്നുടെ പാട്ട്
ഏറ്റ് പാടണതെന്നുടെ പാട്ട്
അവരുടെ ചുണ്ടുകളാലത് മൂളിപ്പാടണ കേൾക്കണതാണെൻ സ്വത്ത്‌


ഞാനൊരു അന്തർമുഖൻ
എന്നിലെ പാട്ടുകാരനൊരു ബഹിർമുഖൻ
ഞാനൊരു സാധാ നരൻ
ഇനിയെനിക്കാകണമൊരു ഇതിഹാസവീരൻ
ഞാനൊരു പോരാ മകൻ
എന്നുടെ നാവാലുണരുന്നത് പല ജീവൻ
ഞാനൊരു തീരാക്കനൽ
ഇനിയെനിക്കാകണമൊരു തീ തീരാക്കടൽ

WRITERS

Manu J

PUBLISHERS

Lyrics © O/B/O DistroKid

Share icon and text

Share


See A Problem With Something?

Lyrics

Other

LyricIQ Analysis

Top Emotion

Enjoyment

Sentiment
Thumbsup IconThumbsup Icon
Theme

None

From This Artist