LyricFind Logo
LyricFind Logo
Profile image icon
Lyric cover art

Dharajapoomolalle

Apple Music logo
Deezer logo
Spotify logo
Lyrics
ദറജപ്പൂമോളല്ലേ ലൈലാ
നീയെൻ്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ

യാ ഹബീബി എൻ്റെ മുന്നിൽ
നീയെത്തി ചേർന്നില്ലേ
മൗത്തോളം വേർപ്പെട്ട
ജീവിതം ഇനിയില്ലല്ലോ

ദറജപ്പൂമോളല്ലേ ലൈലാ
നീയെൻ്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ

നമ്മെ രാജാവന്നു
കൽത്തുറുങ്കിലടച്ചില്ലേ
ഏതോ മരുഭൂവിൽ നമ്മെ
കൊണ്ടിട്ടെറിഞ്ഞില്ലേ

ദാഹം പൂണ്ടേറ്റം നാം
തീരം നോക്കി ഇഴഞ്ഞില്ലേ
ഈ മണ്ണിൻ കാറ്റിൽ അന്യോന്യം
വേർപ്പെട്ടകന്നില്ലേ

ദറജപ്പൂമോളല്ലേ ലൈലാ
നീയെൻ്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ

യാ ഹബീബി എൻ്റെ മുന്നിൽ
നീയെത്തി ചേർന്നില്ലേ
മൗത്തോളം വേർപെട്ട
ജീവിതം ഇനിയില്ലല്ലോ

അമ്പിളി മാമൻ്റെ നാട്ടിൽ
നാം പറന്നെത്തേണം
ആകാശം നീളെ
മഴവില്ലൂഞ്ഞാലിലാടേണം

ഹൂറികളോടൊത്തു
ആടിപ്പാടി രസിക്കേണം
നക്ഷത്ര തോപ്പിൽ നാം
ചുംബിച്ചൊന്നായ് ഉറങ്ങേണം

ദറജപ്പൂമോളല്ലേ ലൈലാ
നീയെൻ്റെ ഖൽബല്ലേ
മജ്നുവായ് ഞാൻ നിന്നെ
ദുനിയാവാകെ തിരഞ്ഞില്ലേ

യാ ഹബീബി എൻ്റെ മുന്നിൽ
നീയെത്തി ചേർന്നില്ലേ
മൗത്തോളം വേർപെട്ട
ജീവിതം ഇനിയില്ലല്ലോ

WRITERS

M KUNHIMOOSA

PUBLISHERS

Lyrics © IPRS

Share icon and text

Share


See A Problem With Something?

Lyrics

Other

From This Artist