ആയിരം ലക്ഷ്യങ്ങൾ മനസ്സിൽ കണ്ടു
റാക്സിന്നിതിഹാസം ഇതെൻ രണ്ടാം വരവ്
പരക്കുന്നെന്നിലൂടെ ഈ തേജസ്സ്
പറഞ്ഞാലെന്നെ തല്ലല്ലേ yeah
വിവരം ഉള്ളവനെതിരെ പരിഹാസം
കൊടികുത്തി അധികാരം പുലമ്പുന്ന നാട്ടിലെ
കുരയ്ക്കുന്ന പട്ടികളെ പോലെ നീ ആകല്ലേ
നിനക്കൊരു ഭാവിയുണ്ടത് ഓർക്കണം മക്കളേ
അക്കരെ പച്ചയെ ഇവിടന്ന് കൊതിക്കല്ലേ
മനസ്സിന്റെ അടിത്തറ വരികളിൻ കലവറ
അരിച്ചുപെറുക്കി ഞാൻ തിരഞ്ഞു വലഞ്ഞു ഞാൻ
ഖണ്ഡകാവ്യങ്ങളിൽ നഷ്ടമായൊരാ
കലയുടെ മറുതല തേടിയലഞ്ഞു ഞാൻ
ഞാൻ കെട്ടിപ്പടുത്തൊരു സാമ്രാജ്യം
അവർ സ്വപ്നം കണ്ടത് മനോരാജ്യം
ഞാൻ കെട്ടിപ്പടുത്തൊരു സാമ്രാജ്യം
അവർ സ്വപ്നം കണ്ടത് മനോരാജ്യം
പറയാനുണ്ട് അതിലേറെ ചെയ്യാൻ കർത്തവ്യങ്ങൾ ബാക്കി
മറക്കില്ലൊന്നും പക്ഷേ ക്ഷമാശീലം ഞാൻ ആയുധമാക്കി
തോൽക്കരുത് ഒന്നിനോടും കല്ലുപോൽ ഉറയ്ക്കണം മനസ്സാക്ഷി
അനുഭവപാഠങ്ങൾ കൊണ്ടെന്നെ ജീവിതം വിവേകമുള്ളവനാക്കി
രണ്ട് ധ്രുവങ്ങളിലായ് ഭാഗ്യ നിർഭാഗ്യം നിൽക്കുകയായ്
ചെകുത്താനും കടലിനും മദ്ധ്യേ നിന്നു ഞാൻ ചിന്താകുലനായ്
തിന്മയിൽ ആഴ്ന്നൊരു കുത്തക
മുകളിൽ ഉത്തരമില്ലാ ശൂന്യതയാ
ഇന്നുവരെ നടന്നവ തലതിരിഞ്ഞ
പറയൂ ഇനി ഇതുവരെ കണ്ടതൊക്കെ
കണ്ണുകൊണ്ട് കാണണം ഭയമത് മാറണം
മുഖംമൂടി അണിഞ്ഞ് സ്വന്തം സ്വത്വം മറന്ന്
വ്യക്തിത്വം തേടി ലോകം മൊത്തം ചുറ്റിയലഞ്ഞു
തിരിച്ചറിയൂ നീ നിന്റെ ഉള്ളിൽ നീ ആരെന്ന്
പൊയ്കാലുകൾക്കീഴകേ ഓൺ തനിത്വം എന്തെന്ന്
WRITERS
Abhimanyu Raman, Anand S, Radhakrishnan S S, Vishnu M S